കുമ്പള ആരിക്കാടയിലെ ദേശീയപാത ടോൾ ബൂത്ത് തടഞ്ഞ ആക്ഷൻ കമ്മിറ്റി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു . ശനിയാഴ്ച രാവിലെ പോലീസിന്റെ സുരക്ഷിതത്വത്തിൽ ടോൾ ബൂത്ത് നിർമ്മാണം ആരംഭിച്ചിരിന്നു.ഇതിനിടയിൽ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ പ്രവർത്തകരെ സംഘടിപ്പിച്ച ആക്ഷൻ കമ്മിറ്റി ഉച്ചയോടെ നിർമാണ സ്ഥലത്തെത്തി നിർമ്മാണ പ്രവർത്തനങ്ങൾ തടയുകയും അതേ സ്ഥലത്തരുന്ന മുദ്രാവാക്യം മുഴക്കുകയുമായിരുന്നു. പോലീസ് സംഘം സമരക്കാരെ അറസ്റ്റ് ചെയ്തു പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി