ചട്ടഭേദഗതിയുടെ മറവില്‍ ജനങ്ങളെ കൊള്ളയടിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നതെന്ന് വ്യക്തമായി. പാര്‍ട്ടി ഫണ്ട് പിരിക്കുന്ന മോഡലില്‍ കര്‍ഷകരില്‍ നിന്ന് ക്രമവല്‍ക്കരണത്തിന്റെ പേരില്‍ കോടികളാണ് സിപിഎം നയിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ പിരിച്ചെടുക്കാന്‍ പോകുന്നത്. വരാന്‍ പോകുന്നത് സിപിഎം നിയന്ത്രണത്തിലുള്ള ഉദ്യോഗസ്ഥ വാഴ്ച്ചയാണെന്നും ഇതാണോ നവകേരളമെന്ന് സിപിഎം വ്യക്തമാക്കണമെന്നും സി പി മാത്യു ആവശ്യപ്പെട്ടു.