തൃത്താല മണ്ഡലത്തിൽ നടപ്പാക്കിവരുന്ന മത്സ്യകൃഷിയുടെ വിളവെടുപ്പ് സംഘടിപ്പിച്ചു. ഇന്ന് വൈകുന്നേരം ഞാങ്ങാട്ടിരിയിൽ പടുതാ കുളത്തിൽ ഒരുക്കിയ മത്സ്യകൃഷിയിൽ വെളിപെടുപ്പ് നടന്നു. മീനോണം എന്ന പേരിലാണ് മത്സ്യകൃഷി പദ്ധതി നടപ്പാക്കുന്നത്. വരാൽ മത്സ്യകൃഷിയുടെ വിളവെടുപ്പ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. വിളവെടുത്ത മത്സ്യങ്ങൾ പടിഞ്ഞാറങ്ങാടിയിൽ നടക്കുന്ന കാർഷിക കാർണിവൽ വഴി വില്പന നടത്താനാണ് ലക്ഷ്യം. ഇത്തരത്തിൽ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും മത്സ്യകൃഷി നടക്കുന്നുണ്ട്