മഹാരാഷ്ട്ര സ്വദേശി സന്തോഷിനെയാണ് Loc ഉത്തരവുപ്രകാരം മുംബൈ ഛത്രപതി ശിവജി ഇൻറർനാഷണൽ എയർപോർട്ടിൽ നിന്നും പിടികൂടിയത്. സ്വർണ്ണപണിക്കാരനും സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ സ്വർണ്ണം മാറ്റ് ഉരച്ച് നോക്കുന്നയാളുമായ പ്രതി എടമുട്ടത്തുള്ള സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ 201 ഗ്രാം തൂക്കം വരുന്ന മുക്കു പണ്ടം ഒറിജനൽ സ്വർണ്ണമാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണയം വെച്ച് 9,70,000/- രൂപയുടെ തട്ടിപ്പ് നടത്തിയ ശേഷം ഒളിവിൽ പോവുകയായിരുന്നു.