പാലട, പരിപ്പ് പ്രഥമൻ, അട പ്രഥമൻ, പാൽപായസം, പഴം പ്രഥമൻ തുടങ്ങി സ്പെഷ്യൽ പായസം വരെ നീളുന്ന രുചി ലോകമൊരുക്കി കെടിഡിസിയുടെ ലൂം ലാൻഡ് പായസമേള കണ്ണൂർ താവക്കരയിൽ ആരംഭിച്ചു. ഓണം മധുരതരമാക്കുവാൻ രുചികരവും വൈവിധ്യ മാർന്നതുമായ പായസങ്ങളൊരുക്കി മധുരപ്രിയരെ വരവേൽക്കുകയാണ് മേള. ഞായറാഴ്ച്ച പകൽ 11 .30 ഓടെ താവക്കരയിൽ നടന്ന ചടങ്ങിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പായസം മേള ഉദ്ഘാടനം ചെയ്തു. ലോകത്ത് എവിടെയെല്ലാം മലയാളിയു ണ്ടോ അവിടെയെല്ലാം അവരവരുടെ രീതിയിൽ ഓണം ആഘോഷിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.