വടകര: ഗുരുതരമായ ലൈംഗിക ആരോപണങ്ങൾക്കു വിധേയനായ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ സ്ഥാനം രാജി വെക്കണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രവർത്തകർ ആയഞ്ചേരിയിൽ പ്രതിഷേധ പ്രകടനം നടത്തി. രാഹുൽ മാങ്കൂട്ടം സ്ഥാനം രാജിവെക്കുംവരേ ശക്തമായ പ്രതിഷേധം തുടരുമെന്ന് സമരക്കാർ വ്യക്തമാക്കി. ധാർമികതയുടെ പേരിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചിട്ടുണ്ടെന്നും എം.എൽ.എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്നുമുള്ള വടകര എം.പി ഷാഫി പറമ്പിലിന്റെ നിലപാട് കോൺഗ്രസ് പാർട്ടി