ഷെയർ ട്രേഡിങ്ങിലൂടെ അധിക വരുമാനം വാഗ്ദാനം ചെയ്ത് തട്ടിപ്പിൽ കൊച്ചി സ്വദേശിക്ക് നഷ്ടമായത് 25 കോടി രൂപ. കൊച്ചി കടവന്ത്രയിൽ താമസിക്കുന്ന നിമേഷ് എന്ന വ്യവസായിയാണ് പോലീസിൽ പരാതി നൽകിയത്.പരാതിയുടെ അടിസ്ഥാനത്തിൽ ഇൻഫോപാർക്ക് സൈബർ പോലീസ് എഫ്ഐആർ ഇന്ന് രജിസ്റ്റർ ചെയ്തു.15 തവണയായിട്ടാണ് പണം തട്ടിയത് എടുത്തത് എന്ന് പരാതിയിൽ പറയുന്നു.കേരളത്തിൽ പല സ്ഥലത്തും ഫാർമസ്യൂട്ടിക്കൽ സ്ഥാപനങ്ങൾ ഉള്ള ആളാണ് തട്ടിപ്പിന് ഇരയായ നിമേഷ്.നഷ്ടപ്പെട്ട പണം തിരികെ പിടിക്കാൻ നടപടികൾ ആരംഭിച്ചതായും CI പറഞ്ഞു