സിനിമാപറമ്പിന് വടക്കുവശമാണ് വ്യാപകമായി തെരുവ് നായയുടെ ആക്രമണം ഉണ്ടായത്. സിനിമാപറമ്പ് സ്വദേശിനിയായ റെജീന, വിദ്യാർഥികളായ ആദിൽ, അസ്ലം, മറ്റൊരു വിദ്യാർഥി എന്നിവരെയാണ് ആക്രമിച്ചത്. കൂടാതെ സിനിമാപറമ്പ് സ്വദേശിനിയായ സജീതയുടെ പശുവിനെയും, കിടാവിനെയും ആക്രമിക്കു കയും ചെയ്തു. വിദ്യാർത്ഥിയായ ആദിലി നെയാണ് ആദ്യം തെരുവ്നായ ആക്രമിച്ചത്. തുടർന്ന് വീടിന് സമീപം നിൽക്കുകയായി രുന്ന വീട്ടമ്മയെ ആക്രമിച്ചു. അസ്ലം തെരുവ് നായയെ പിടിച്ചു നിർത്തിയതിനാൽ ആണ് വലിയ അപകടം ഒഴിവായത്.