Thiruvananthapuram, Thiruvananthapuram | Aug 22, 2025
സ്ത്രീകളോടുള്ള മോശം പെരുമാറ്റത്തിന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവി രാജിവച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് എം എല്‍ എ സ്ഥാനവും രാജിവയ്ക്കണം എന്ന് ആവശ്യപ്പെട്ട് സിപിഎം പ്രതിഷേധം. ഇന്ന് വൈകിട്ട് കല്ലമ്പലം ജംഗ്ഷനിൽ ആയിരുന്നു സിപിഎമ്മിന്റെ നേതൃത്വത്തിൽ പ്രതിഷേധം നടത്തിയത്.പൂവൻകോഴിയുമായിട്ടായിരുന്നു പ്രതിഷേധം നടത്തിയത്.സിപിഎം കിളിമാനൂർ ഏരിയ കമ്മിറ്റി അംഗം റഫീഖ് പ്രതിഷേധ പരുപാടി ഉദ്ഘാടനം ചെയ്തു