പെരിഞ്ഞനം വെസ്റ്റ് സമിതി സ്വദേശി കിഴക്കേവളപ്പിൽ വീട്ടിൽ മനോജിനെയാണ് കൈപ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ പെരിഞ്ഞനം വെസ്റ്റ് സ്വദേശി സുഭാഷിനെ വീട്ടിൽ കയറി ആക്രമിച്ച കേസിലാണ് അറസ്റ്റ്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ മനോജ് സുഭാഷിന്റെ വീട്ടിലേക്ക് ഇരുമ്പുപൈപ്പുമായി അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തുകയും അസഭ്യം പറഞ്ഞ് വീട്ടിലെ കസേര തല്ലിപ്പൊളിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിന് കയ്പമംഗലം പോലീസിൽ സുഭാഷ് പരാതി നൽകി.