കേരള മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റും, ബത്തേരി എക്സൈസ് റേഞ്ച് സംഘവും ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പെരിക്കല്ലൂർ മരക്കടവ് ഭാഗത്ത് വെച്ച് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി ബാബുരാജിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ബാവലിയിൽ നിന്ന് കടത്തിക്കൊണ്ടുവന്ന 695 ഗ്രാം കഞ്ചാവ് പിടികൂടി.സംഭവവുമായി ബന്ധപ്പെട്ട് മേപ്പാടി മുക്കിൽ പീടിക നെഞ്ചിൽ പുരം വീട്ടിൽ നിതീഷ് എൻ എൻ,വെള്ളാർ മല മൂല വളത്തിൽ വീട്ടിൽ അനൂപ് എന്നിവർക്കെതിരെ കേസെടുത്തു.ഇതിൽ നിതീഷിനെ അറസ്റ്റ് ചെയ്തെങ്കിലും അനൂപ് ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു