ലക്ഷങ്ങൾ ചിലവഴിച്ച് സ്ഥാപിച്ച ലൈറ്റ് നോക്കുകുത്തിയായി മാറി. മുൻമന്ത്രി പി കെ ജയലക്ഷ്മിയുടെ 2013 -14 വർഷത്തെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ആറ് ലക്ഷം രൂപ ചിലവഴിച്ചാണ് ജില്ലാ ആശുപത്രിയായിരുന്നപ്പോൾ 12.5 മീറ്റർ ഉയരത്തിൽ പ്രവേശന കവാടത്തിനരികിലായി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്. എന്നാൽ ജില്ല ആശുപത്രി മെഡിക്കൽ കോളേജ് ആയി മാറിയതോടെ ലൈറ്റും കണ്ണടക്കുകയായിരുന്നു