സിപിഎം പ്രവർത്തകനെ കരിങ്കൽ കഷ്ണങ്ങൾകൊണ്ട് എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ബിജെപി പ്രവർത്തകന് ഒമ്പതര വർഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ. കാട്ടാകാമ്പാൽ പെങ്ങാമുക്ക് ആനപ്പറമ്പ് താമരക്കാട്ടിൽ വീട്ടിൽ 37 വയസ്സുള്ള ശ്രീശാന്തിനെയാണ് ചാവക്കാട് അസിസ്റ്റൻ്റ് സെഷൻസ് കോടതി വിവിധ വകുപ്പുകളിലായി ഒമ്പതര വർഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ മൂന്നുമാസം കഠിന തടവ് അനുഭവിക്കണം.