മണ്ണാർക്കാട് കുന്തിപ്പുഴയിൽ ഗുഡ്സ് ഓട്ടോറിക്ഷയും സ്കൂട്ടിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു. കോങ്ങാട് കൊട്ടശ്ശേരി സ്വദേശികളായ മണികണ്ഠൻ,രമേശ് എന്നിവർക്കും ചങ്ങലീരി സ്വദേശിയായ ഫവാസിനുമാണ് പരിക്കേറ്റത്. ഇന്നലെ അർദ്ധരാത്രിയുടെ അപകടം ഉണ്ടായത്. കാലിനും തലക്കും പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റവരെ മണ്ണാർക്കാട് മദർ കെയർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. മണ്ണാർക്കാട് പോലീസ് ഇന്ന് രാവിലെ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.