മുപ്പതോളം സേനാംഗങ്ങൾ ചേർന്നാണ് ഇന്ന് വൈകുന്നേരം 4 മണിയോടെ പൂക്കളം ഒരുക്കിയത്.ബസ്റ്റാന്റിനോട് ചേർന്ന് ട്രാഫിക് ഐലന്റിലാണ് മനോഹരമായ പൂക്കളം തീർത്തത്.പൂക്കളം കാണാനും ചിത്രം എടുക്കാനും നിരവധി പേരാണ് എത്തുന്നത്. വ്യാപാരികൾ ഉൾപ്പെടെയുള്ളവർ പൂക്കളമൊരുക്കിയ ഹരിത കർമ്മ സേനാംഗങ്ങളെ മധുരം നൽകി ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ് കുമാറിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി അംഗങ്ങളുടെയും കൂടി സഹകരണത്തോടെയായിരുന്നു പൂക്കളം ഒരുക്കിയത്