ഓൺലൈൻ ഷെയർ ട്രേഡിൻ്റെ മറവിൽ മട്ടന്നൂരിലെ ഡോക്ടറിൽ നിന്നും 4 കോടി.43 ലക്ഷം രൂപ തട്ടിയ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. എറണാകുളം പെരുമ്പാവൂർ വെസ്റ്റ് വെങ്ങോല സ്വദേശി ഇലഞ്ഞിക്കാട്ട് ഹൗസിൽ സൈനുൽ ആബിദിനെ (43) യാണ് കണ്ണൂർ സൈബർ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്തിന്റെ നിർദ്ദേശാനുസരണം സൈബർ ക്രൈം പൊലീസ് അറസ്റ്റു ചെയ്തത്. ഇതോടെ കേസിൽ മൂന്ന് പ്രതികളാണ് അറസ്റ്റിലായി എസ്ഐ മാരായ പ്രജീഷ് ടി പി, എ എസ് ഐ പ്രകാശൻ വിവി എന്നിവരാണ് പ്രതിയെ എറണാകുളത്ത് നിന്നു പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.