തൃപ്രയാർ സെൻ്ററിൽ എസ്.എൻ.ഡി.പി എൽ.പി സ്കൂളിന് മുന്നിൽ ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. എസ്.എൻ.ഡി.പി സ്കൂളിന് സമീപത്ത് നിന്ന് ദേശീയപാതയിലേക്ക് ട്ടെമ്പോ പ്രവേശിക്കുന്നതിനിടെയായിരുന്നു അപകടം. ദേശീയപാതയിൽ ടെമ്പോ കയറിയതിന് പിന്നാലെ എതിരെ വന്ന കാറുകളുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പെട്ട കാറുകളിലൊന്ന് ദേശീയപാതയോരത്ത് നിർത്തിയിട്ട സ്കൂട്ടറിലും ഇടിച്ചാണ് നിന്നത്.