ജനലഴിക്കുള്ളിലൂടെ കൈയിട്ട് മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്ത അൽത്താഫ് ഹുസൈന് എതിരെ പുതിയ കേസ് ഇന്ന് രജിസ്റ്റർ ചെയ്തു. തടിയിട്ടപറമ്പ് പോലീസ് ആണ് പ്രതിക്കെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്തത്.കഴിഞ്ഞമാസം തടിയിട്ടപറമ്പ് സ്റ്റേഷൻ പരിധിയിലും മോഷണം നടത്തിയിരുന്നു എന്ന് പ്രതി പെരുമ്പാവൂർ പോലീസിന് ഇന്നലെ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പുതിയ കേസെടുത്തത്. പൂട്ടിയിട്ട വീട് തുറന്ന മോഷണം നടത്തിയെന്നാണ് പ്രതി ഇന്നലെ ചോദ്യം ചെയ്യലിൽ പെരുമ്പാവൂർ പോലീസിന് മൊഴി നൽകിയത്.