ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വർക്കല ശിവഗിരി മഠം സന്ദർശിച്ചു. ശിവഗിരി മഠം സന്ദർശിക്കാനും ശ്രീനാരായണ ഗുരുദേവന്റെ സമാധിയിൽ പ്രാർത്ഥന നടത്താനും കഴിഞ്ഞത് ഒരനുഗ്രഹമായി കരുതുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് നടന്ന അന്നദാനത്തിലും പങ്കെടുത്തു. ശിവഗിരി മഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.