മസ്തിഷികമരണം സംഭവിച്ച ശേഷം അവയവദാനത്തിലൂടെ 6 പേർക്ക് പുതുജീവൻ നൽകിയ അങ്കമാലി സ്വദശി ബിൽജിത്തിന് ആദരവ് അർപ്പിച്ച് ആശുപത്രി ജീവനക്കാരും, ജനപ്രതിനിധികളും. അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ നടന്ന ചടങ്ങിൽ സ്ഥലം എംഎൽഎ റോജി എം ജോൺ, ആശുപത്രിയിലെ ഡോക്ടർമാർ, മറ്റ് ജീവനക്കാർ , നാട്ടുാകർ എന്നിവരാണ് ബിൽജിത്തിന് ആദരാഞ്ജലി അർപ്പിക്കാനായി എത്തിയത്.പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് രാവിലെ 11.30 ഓടെയാണ് ബിൽജിത്തിന്റെ മൃതദേഹം ആശുപത്രിയിലെത്തിച്ചത്.