കസ്റ്റഡി മർദ്ദനത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പോലീസ് സ്റ്റേഷനുകൾക്ക് മുന്നിൽ നടത്തുന്ന ജനകീയ പ്രതിഷേധ സദസ്സിന്റെ സംസ്ഥാനതല ഉദ്ഘാടനം കുന്നംകുളത്ത് നടന്നു. കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് ഉദ്ഘാടനം നിർവ്വഹിച്ചു. സുജിത്തിനെ മർദ്ദിച്ച അഞ്ചംഗ പോലീസിലെ എസ് ഐ നൂഅമാനെ അൺ മാൻ എന്നാണ് വിളിക്കേണ്ടതെന്ന് സണ്ണി ജോസഫ് പറഞ്ഞു. സുജിത്തിനെ മർദ്ധിച്ച അഞ്ച് പോലീസുകാരെയും സർവ്വീസിൽ നിന്ന് പുറത്താക്കാൻ ആഭ്യന്തര വകുപ്പ് തയ്യാറാകണം.