വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി കണ്ണൂർ ബ്ലോക്ക് പഞ്ചായത്തും കണ്ണൂർ കോർപ്പറേഷനും ചേർന്ന് സംഘടിപ്പിച്ച മിനി ജോബ് ഫെയർ പള്ളിക്കുന്ന് കൃഷ്ണമേനോൻ സ്മാരക ഗവ. വനിത കോളജിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. തിങ്കളാഴ്ച്ച രാവിലെ 10 മുതൽ ആരംഭിച്ച തൊഴിൽ മേളയിൽ കെ.വി സുമേഷ് എംഎൽഎ അധ്യക്ഷനായി. വിവിധ മേഖലകളിൽ നിന്നും 70ലധികം കമ്പനികളാണ് തൊഴിൽ മേളയിൽ പങ്കെടുത്തത്