അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്ന് പുലർച്ചെ 4.30 ഓടെയായിരുന്നു അപകടം. വൈലത്തൂരിൽ നിന്ന് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലെ ഇലക്ട്രിക് പോസ്റ്റിലിടിച്ച ശേഷം ഫുട്പാത്തിലെ കൈവരി ഇടിച്ചു തകർത്ത് പാടത്തേക്ക് മറിയുകയായിരുന്നു. സമീപത്തെ ആർ.ഡി ടയേഴ്സ് എന്ന സ്ഥാപനത്തിലെ ബാനറും മതിലും തകർന്നിട്ടുണ്ട്. ഇലക്ട്രിക് പോസ്റ്റ് തകർന്നതോടെ മേഖലയിൽ വൈദ്യുതി ബന്ധം താറുമാറായി.