അന്തിക്കാട് കുറ്റിമാവ് സ്വദേശിനി ലീനയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. കുറ്റിമാവിൽ നിന്ന് ബസിൽ കയറിയ ഇവർ അന്തിക്കാട് ആൽ സെൻ്ററിൽ വെച്ചാണ് അസ്വസ്ഥത പ്രകടിപ്പിച്ചത്. ഉടൻ തന്നെ കണ്ടക്ടർ ഇവർക്ക് വെള്ളം നൽകി. പിന്നീട് ബസിൽ തന്നെ കാഞ്ഞാണിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് ഒളരിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.