ഒരേ ദിശയിൽ വരികയായിരുന്നു ഇരു വാഹനങ്ങളും. ഇതിനിടയിൽ മുന്നിൽ പോയ ഇരുചക്ര വാഹനത്തിന്റെ പിന്നിലേക്ക് ടിപ്പർ ലോറി ഇടിച്ചു കയറുകയായിരുന്നു എന്ന് പറയപ്പെടുന്നു. താഴെവീണ സ്കൂട്ടർ യാത്രികന്റെ കാലിലൂടെ ടിപ്പർ കയറിയിറങ്ങി. കാലിന് സാരമായി പരിക്കേറ്റു. പരിക്കേറ്റ സ്കൂട്ടർ യാത്രികൻ പവിത്രേശ്വരം സ്വദേശി ആണെന്നാണ് പ്രാഥമിക വിവരം. ഓടിക്കൂടിയ നാട്ടുകാരുടെ നേതൃത്വത്തിൽ ഇദ്ദേഹത്തെ പുത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.