അങ്കമാലി കറുകുറ്റി സ്വദേശികളായ അമ്പാടൻ വീട്ടിൽ ജോജോ, മൂന്നുർപുള്ളി സ്വദേശി കാഞ്ഞിരാമൻ വീട്ടിൽ സുജിത്ത് , തുറവൂർ കിടങ്ങൂർ സ്വദേശി ആലുങ്ങപറമ്പിൽ വീട്ടിൽ അഖിൽ, വളവഴി സ്വദേശി പാലമറ്റം വീട്ടിൽ ആഷിക് , മൂന്നാം പറമ്പ് സ്വദേശി പേരാട് വീട്ടിൽ വിഷ്ണു എന്നിവരെയാണ് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. തിരുമുടികുന്നിലെ വീട്ടു വളപ്പിൽ ഷെഡിൽ സൂക്ഷിച്ചിരുന്ന 50 കിലോ ജാതിക്കായ മോഷ്ടിച്ച സംഭവത്തിലാണ് അറസ്റ്റ്.