വരന്തരപ്പിള്ളി വടക്കുമുറി സ്വദേശികളും സഹോദരങ്ങളുമായ പട്ടേപ്പാടൻ വീട്ടിൽ അഭിജിത്ത്, അഭിഷേക്, വരന്തരപ്പിള്ളി കോരനൊടി സ്വദേശി ചാക്കോരി വീട്ടിൽ അനീഷ് എന്നിവരെയാണ് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് 7.00 മണിയോടെ വരന്തരപ്പിള്ളി കോരനൊടി സ്വദേശി പതുക്കുടി വീട്ടിൽ ഷിഹാസിനെയാണ് മൂന്നുപേരും സംഘം ചേർന്ന് മർദിച്ചത്.