സെപ്റ്റംബർ 16 മുതൽ 20 വരെ കത്തോലിക്ക സഭ പത്തനംതിട്ട രൂപതയുടെ ആതിഥേയത്വത്തിൽ അടൂർ ഓൾ സെയിൻ്റ്സ് സ്കൂളിൽ നടക്കുന്ന മലങ്കര കത്തോലിക്ക സഭ 95-ാം പുനരൈക്യ വാർഷികാഘോഷവും സഭാസംഗമവുമായി ബന്ധപ്പെട്ട് സർക്കാർ തല ക്രമീകരണങ്ങൾ സംബന്ധിച്ച് കളക്ടർ എസ്. പ്രേം കൃഷ്ണൻ്റെ അധ്യക്ഷതയിൽ കളക്ട്രേറ്റിൽ യോഗം ചേർന്നു. സർക്കാരിൻ്റെ വിവിധ ഡിപ്പാർട്ട്മെൻ്റുകളെ പ്രതിനിധീകരിച്ച് ഉദ്യോഗസ്ഥർ പങ്കെടുത്തു.