Thiruvananthapuram, Thiruvananthapuram | Aug 26, 2025
പൂജപ്പുര ജയിലിലെ കഫറ്റേരീയയിൽ മോഷണം നടത്തിയ പ്രതി പിടിയില്‍. പോത്തൻകോട് സ്വദേശിയായ മുഹമ്മദ് അബ്ദുൾ ഹാദി ആണ് പത്തനംതിട്ടയിലെ തിരുവല്ലയിൽ വച്ചു പിടിയിലായത് പൂജപ്പുര ജയിലെ മുൻ തടവുകാരനാണ് പിടിയിലായ അബ്ദുൾഖാദി. രണ്ട് വർഷം മോഷണക്കേസില്‍ തടവ് ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ജയിൽ ക്യാന്റീനിലെ കൗണ്ടറിൽ ജോലി ചെയ്തിട്ടുണ്ട്. ജയിൽ മോചിതനായി പത്താം ദിവസമാണ് മോഷണം നടത്തിയത്.മോഷ്ടിച്ച തുകകൊണ്ട് പ്രതി ഐഫോണും മറ്റു സാധനങ്ങളും വാങ്ങി.