ബദിയഡുക്ക ബോൾക്കട്ടയിൽ ബൈക്കിൽ ജീപ്പിടിച്ചുണ്ടായ അപകടത്തിൽ മധൂർ സ്വദേശിയായ ബിഎംഎസ് പ്രവർത്തകൻ മരിച്ചു. മധൂർ കോടിമജലിലെ വിജയകുമാറാണ് 38 മരിച്ചത്. സുഹൃത്ത് നീർച്ചാലിലെ രാധാകൃഷ്ണനെ സാരമായി പരിക്കേറ്റ് മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് അപകടം നടന്നത്. ബദിയഡുക്ക .പോലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം കാസർകോട് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനുശേഷം ഉച്ചയോടെ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു