തൃശ്ശൂർ കുന്നംകുളം സ്റ്റേഷനിലും സ്റ്റേഷന് പുറത്തും വച്ച് യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്തിനെ ക്രൂരമായി മർദിച്ച പോലിസുകാരെ സർവീസിൽ നിന്ന് പിരിച്ച് വിടണ മെന്ന് KPCC പ്രസിഡൻ്റ് സണ്ണി ജോസഫ് MLA ആവ ശ്യപ്പെട്ടു. ബുധനാഴ്ച്ച പകൽ 3 ഓടെ ഇരിട്ടിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാക്കിയിട്ട ക്രിമിനൽസിനെ ഇനിയും പോ ലീസ് സേനയിൽ നിലനിർത്താൻ പാടില്ല. ഇവർക്കെ തിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണം. എന്നാൽ നാളിതുവരെ പോലിസിലെ ക്രിമിനൽസി നെ സംരക്ഷിക്കുന്ന സമീപനമാണ് മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പും സ്വീകരിച്ചുവരുന്നത്.