സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി റെഡ് വളന്റിയർ മാർച്ച് നടത്തി. കൊല്ലം ആശ്രമം മൈതാനത്തു നിന്നും ആരംഭിച്ച റെഡ് വോളണ്ടിയർ മാർച്ച് കൺടോൻമെന്റ് മൈതാനിയിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്തു. സിപിഐ നേതാക്കളായ മന്ത്രി ജെ.ചിഞ്ചു റാണി,പി എസ് സുപാൽ എംഎൽഎ, കെ ആർ ചന്ദ്രമോഹൻ, പ്രകാശ് ബാബു, ആർ ലതാദേവി, അഡ്വക്കേറ്റ് സാം. കെ ഡാനിയൽ തുടങ്ങിയവർ സംസാരിച്ചു.