മഴക്കാലമാരംഭിച്ചതോടെ ഭീതിയോടെ മാത്രമെ ഇതുവഴി യാത്ര ചെയ്യാനാകു. നവീകരണ ജോലികളുടെ ഭാഗമായി മണ്ണ് നീക്കിയതാണ് മണ്ണിടിച്ചിലിനും അടക്കടിയുള്ള മരം വീഴ്ച്ചക്കും കാരണം. മണ്ണ് നീക്കിയ പലയിടങ്ങളിലും ഭീമാകാരമായ തിട്ട രൂപം കൊണ്ടു. അവയുടെ മുകളിലുള്ള വീടുകള്‍ പലതും അപകടാവസ്ഥയിലാണ്. ഇടിച്ചില്‍ ഭീഷണി മൂലം ചിലര്‍ മറ്റിടങ്ങളിലേക്ക് താമസം മാറി. ശക്തമായ മഴ തുടര്‍ന്നാല്‍ കൂടുതല്‍ ഇടങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടാകുമോയെന്ന ആശങ്കയുമുണ്ട്. അതെ സമയം നിര്‍മാണം പൂര്‍ത്തീകരിക്കുന്ന മുറക്ക് പ്രതിസന്ധികള്‍ പരിഹരിക്കുമെന്നാണ് അധികൃതരുടെ വിശദീകരണം.