കുടുംബശ്രീ ജില്ലാതല ഓണംമേള 'അടൂർ ഓണം 2025 'ന് തുടക്കമായി. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. അടൂർ നഗരസഭ ചെയർമാൻ മഹേഷ് കുമാർ അധ്യക്ഷനായി.അടൂർ റവന്യു ടവറിന് എതിർവശത്ത് സംഘടിപ്പിച്ചിരിക്കുന്ന ഓണം വിപണന മേള സെപ്റ്റംബർ 4 വരെയാണ്. ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള സാംസ്കാരിക ഘോഷയാത്ര അടൂർ സെൻട്രൽ ജംഗ്ഷനിൽ നിന്നും തുടങ്ങി ഓണാഘോഷ വേദിയിൽ എത്തിച്ചേർന്നു .മൂന്ന് ദിവസങ്ങളിലായി തിരുവാതിര മത്സരം, കൂത്തുപാട്ട്, വാക്ക് ചിരി മേളം,പാട്ടുകൂട്ടം, ഫോക്ക് ലോർ അക്കാദമിയുടെ വിവിധ പരിപാടികൾ, എന്നിവ നടക്കും.