സിപിഎം നേതാക്കൾ ഒരു ഘട്ടം കഴിഞ്ഞാൽ സാമ്പത്തികമായി ലെവൽ മാറുമെന്ന ശരത് പ്രസാദിന്റെ ശബ്ദ സന്ദേശമാണ് പുറത്ത് വന്നത്. സിപിഎം നേതാക്കൾ അവരവരുടെ കാര്യം നോക്കാൻ നല്ല മിടുക്കന്മാരാണെന്ന് ശരത് പ്രസാദ് പറയുന്നു. സ്വകാര്യ സംഭാഷണത്തിനിടെയായിരുന്നു ആരോപണം. കപ്പലണ്ടി വിറ്റ് നടന്ന കണ്ണൻ കോടിപതിയാണ്. ടോപ്പ് ക്ലാസ്സുമായാണ് എ.സി മൊയ്തീന്റെ ഡീലിംഗ്സ്. പണം പിരിക്കാൻ ജില്ലാ കമ്മിറ്റി അംഗങ്ങൾക്ക് എളുപ്പമാണെന്നും ശരത് പ്രസാദ് പറയുന്നുണ്ട്.