ഡിപ്പോയിലേക്ക് പുതുതായി അനുവദിച്ച കന്യാകുമാരി സൂപ്പർഫാസ്റ്റ് സർവീസിന്റെയും, ലിങ്ക്, ഫാസ്റ്റ്, ഓർഡിനറി സർവീസുകളുടെയും ഫ്ലാഗ് ഓഫ് ആണ് നടന്നത്. പത്തു ബസുകളും, 6 സർവീസുകളുമാണ് പുതുതായി അനുവദിച്ചത്. ഡിപ്പോയിൽ നടന്ന ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാർ ബസുകളുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചു.വിവിധ ജനപ്രതിനിധികൾ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.