തമിഴ്നാട് സ്വദേശി രാജഗോപാലനാണ് മരിച്ചത്. 60 വയസ്സായിരുന്നു. ഇന്ന് രാത്രി 7.35 ഓടെയായിരുന്നു അപകടം. ബൈക്കിടിച്ച് റോഡിലേക്ക് തെറിച്ചുവീണ രാജഗോപാലനെ സ്ഥലത്തെത്തിയ ഗുരുവായൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു.