ഇന്ന് രാവിലെയാണ് മൃതദേഹം സംസ്കരിച്ചത്. കുഴിനിലം സ്വദേശി രതീഷ് ആണ് ഇന്നലെ കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ച് മരണപ്പെട്ടത്.ജോലിയുമായി ബന്ധപ്പെട്ട് ഇദ്ദേഹം ബത്തേരിയിൽ ആയിരുന്നു കുടുംബസമേതം താമസിച്ചുവന്നിരുന്നത്.ഓഗസ്റ്റ് ആദ്യവാരം കടുത്ത പനിയും മറ്റുമായി ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും അവിടെവച്ച് ചെള്ളുപനി സ്ഥിരീകരിക്കുകയും ചെയ്തു.ഇതിനുള്ള ചികിത്സ തുടരുന്നതിനിടയിൽ അസുഖം മൂർച്ഛിക്കുകയും കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയുമായിരുന്നു