വീട്ടുജോലിക്കാരി സ്വർണാഭരണങ്ങളും മൂന്ന് മൊബൈൽ ഫോണുകളും ഉൾപ്പെടെ രണ്ടു ലക്ഷത്തിലേറെ രൂപയുടെ സാധനങ്ങൾ മോഷ്ടിച്ചുവെന്ന പരാതിയിൽ എടക്കാട് പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചു. തോട്ടട കൈര ളി നഗറിലെ ത്രിവേണിയെന്ന വാടക വീട്ടിൽ താമസി ച്ചു വരുന്ന രോഹിത് സുരേഷെന്നയാളുടെ പരാതി യിലാണ് നേരത്തെ ഇവിടെ ജോലി ചെയ്തിരുന്ന യുവതിക്കെതിരെ പൊലിസ് കേസെടുത്തത്. കഴി ഞ്ഞ ജൂലായ് 30 നും ആഗസ്റ്റ് 18 നും ഇടയിലാണ് കവർച്ച നടന്നത്. പരാതിക്കാരൻ കുടുംബ സമേതം താമസിച്ചു വരുന്ന വീട്ടിൽ നിന്നും 1,3,0000രൂപ വില വരുന്ന സ്വർണ അരഞ്ഞാണം, കൈവള, ഒരു ജോ ഡി കമ്മൽ 3മൊബൈൽ ഫോണുമാണ് കവർന്നത്.