മലയോര ഹൈവേയിൽ ചിറ്റാരിക്കാൽ നയാര പെട്രോൾപമ്പിന് സമീപം ഉണ്ടായ മോട്ടോർ ബൈക്ക് അപകടത്തിൽ വിദ്യാർത്ഥി മരിച്ചു. ചിറ്റാരിക്കൽ കാരമലയിലെ ആൽബർട്ട് ജോയ്സാണ് 20 മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് അപകടം. ജോലിക്കുപോയ മാതാവ് ബിബിയെ കൂട്ടിക്കൊണ്ടു വരുന്നതിനായി മോട്ടോർ ബൈക്കിൽ പോകും വഴി ടെമ്പോ ട്രാവലർ ആണ് അപകടം നടന്നത്. മൃതദേഹം പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി