കല്ലൂർ മതുക്കുന്ന് സ്വദേശി അറക്കൽ വീട്ടിൽ സലേഷിനെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി B.കൃഷ്ണകുമാറി ന്റെ നേതൃത്വത്തിൽ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് 6.45 ഓടെയാണ് മതിക്കുന്ന് അമ്പലത്തിന് മുൻവശം റോഡിൽ വച്ച് ഇയാൾ യുവതിയുടെ കയ്യിൽ കയറി പിടിച്ചത്. ഇതോടെ യുവതി പുതുക്കാട് പോലീസിൽ പരാതി നൽകി. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.