വാഹനാപകടത്തിൽ പരിക്കേറ്റ തിരുവല്ല പോലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ ചികിത്സയിരിക്കെ മരിച്ചു. തിരുവല്ല പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ മനോജ് കുമാർ ആണ് മരിച്ചത്.സെപ്റ്റംബർ ഒന്നിന് നടന്ന അപകടത്തിൽ പരിക്കേറ്റ് എറണാകുളം ആസ്റ്റർ മെഡിസിറ്റി ഹോസ്പിറ്റലിൽ ചികിത്സയിൽ ഇരിക്കെയാണ് മരണം സംഭവിച്ചത്.കോയിപ്രം സ്റ്റേഷനതിർത്തിയിലെ മോഷണ കേസന്വേഷണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുമ്പോഴാണ് മനോജിന് വാഹനാപകടത്തിൽ പരിക്കേൽക്കുന്നത്.