രമേശ്വരി തെങ്ങമത്തിന്റെ 'ഇരുളിനെ പ്രണയിക്കുന്നവൾ' കാവ്യ സമാഹാരത്തിന്റെ പ്രകാശനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു.വനിതാ സാഹിതി സംസ്ഥാന വൈസ് പ്രസിഡന്റും പത്തനംതിട്ട ജില്ലാ സെക്രട്ടറിയും പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗവുമാണ് രമേശ്വരി തെങ്ങമം.ഡെപ്യൂട്ടി സ്പീക്കറിൽ നിന്നും പുരോഗമന കലാ സാഹിത്യ സംഘം കൊല്ലം ജില്ലാസെക്രട്ടറി സി ഉണ്ണികൃഷ്ണൻ പുസ്തകം ഏറ്റുവാങ്ങി.വനിത സാഹിതി ജില്ലാ പ്രസിഡന്റ് എസ്. ശൈലജ വള്ളിക്കോട് പുസ്തകം പരിചയപ്പെടുത്തി.