തൃത്താല മണ്ഡലത്തിലെ ചാലിശ്ശേരി പട്ടാമ്പി റോഡ് നവീകരണ പ്രവൃത്തികൾക്ക് തുടക്കം. ഇന്ന് വൈകുന്നേരം കൂറ്റനാട് സെൻററിൽ നടന്ന പരിപാടിയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് അധ്യക്ഷനായി. ചാലിശ്ശേരി തണത്തറ പാലം മുതൽ പട്ടാമ്പി പാലം വരെയുള്ള 13.7 കിലോമീറ്റർ നീളത്തിലുള്ള റോഡാണ് ബിഎം ആൻ്റ് ബിസി നിലവാരത്തിൽ നവീകരിക്കുന്നത്.