ഡോണ്‍ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. കുട്ടിക്കാനം ഐഎച്ച്ആര്‍ഡി കോളേജിന് സമീപമാണ് അപകടം നടന്നത്. അപകടത്തില്‍ ഡോണിന്റെ തല റോഡില്‍ ഇടിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവ സമയം ഇതുവഴി കടന്നുപോയ വാഹന യാത്രക്കാരും ഹൈവേ പോലീസും ചേര്‍ന്ന് ഡോണിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. കുട്ടിക്കാനം മരിയന്‍ കോളേജിലെ ബിഎസ്‌സി ഫിസിക്‌സ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് ഡോണ്‍. അണക്കര മരിയ ബേക്കറി ഉടമ പ്ലാമൂട്ടില്‍ സാജനാണ് പിതാവ്.