ബാംഗ്ലൂർ സ്വദേശി 36 വയസ്സുള്ള സുഹൈൽ പാഷ, കടപ്പുറം തൊട്ടാപ്പ് കണ്ണോത്ത് വീട്ടിൽ 26 വയസ്സുള്ള റംഷീദ് എന്നിവയാണ് ചാവക്കാട് ഐ.എസ്.എച്ച്.ഒ. വി.വി വിമലിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ഉൾപ്പെട്ട ഒരു പ്രതിയുടെ ബന്ധുക്കളാണ് രണ്ടുപേരും. തങ്ങൾപടി സ്വദേശി പൊന്നേത്ത് വീട്ടിൽ 29 വയസ്സുള്ള ഫദലുവിനെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതികൾക്കാണ് ഇരുവരും ഒളിവിൽ പോകാൻ സൗകര്യം ഒരുക്കിയത്.