എറണാകുളം കോട്ടപ്പടിയിൽ കിണറിൽ വീണ കാട്ടാനയെ 11 മണിക്കൂർ നീണ്ട ദൌത്യത്തിനൊടുവിൽ കരയ്ക്ക് കയറ്റി. പുലർച്ചെ 4 മണിയോടെയാണ് ആന കിണറിൽ വീണത്. വടക്കുംഭാഗം സ്വദേശി മേരിയുടെ വീട്ടിലെ കിണറിൽ കാട്ടുകൊമ്പൻ വീണു എന്നറിഞ്ഞതോടെ നാട്ടുകാർ പ്രദേശത്ത് തടിച്ചുകൂടി. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയപ്പോൾ നാട്ടുകാർ കടുത്ത പ്രതിഷേധം ഉയർത്തി. ഒടുവിൽ ജില്ലാ കളക്ടർ സ്ഥലത്ത് എത്തിയ ശേഷമാണ് സമവായം ഉണ്ടായത്. നഷ്ടപരിഹാം നൽകാം എന്ന് കളക്ടർ ഉറപ്പ് നൽകിയതോടെ ആനയെ കിണറ്റിൽ നിന്ന് കരയ്ക്ക് കയറ്റുന്ന ജോലികൾ ആരംഭിച്ചു.