പുതിയ കെട്ടിടത്തിന്റെയും ടോയ്ലറ്റ് കോംപ്ലക്സിന്റെയും ഉദ്ഘാടനമാണ് നടന്നത്.രണ്ടുകോടി രൂപ ചെലവിലാണ് അക്കാദമിക് ബ്ലോക്ക് നിർമിച്ചത്. കൊട്ടാര ക്കര ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച 20 ലക്ഷം രൂപ വിനിയോഗിച്ചാണ് ടോയ്ലറ്റ് കോംപ്ലക്സ് പൂർത്തിയാക്കിയത്.ടോയ്ലറ്റ് കോംപ്ലക്സ് ഉദ്ഘാടനം കൊട്ടാരക്കര ബ്ലോ ക്ക് പഞ്ചായത്ത് പ്രസിഡന്റ് എ അഭിലാഷ് നിർവഹിച്ചു. കരീപ്ര ഗ്രാമപഞ്ചായത്ത് പ്രസി ഡന്റ് എസ് എസ് സുവിധ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് ഉന്നത വിജയികളെ ആദരിച്ചു.