കെട്ടിടത്തിന്റെ പല ഭാഗത്തും വിള്ളല്‍ സംഭവിച്ചിട്ടുണ്ട്. കെട്ടിട ഭാഗങ്ങള്‍ അടര്‍ന്ന് വീഴുന്ന സാഹചര്യവും നിലനില്‍ക്കുന്നു. ഇത്തരം സാഹചര്യങ്ങള്‍ പരിഗണിച്ചായിരുന്നു പഴയ കെട്ടിടത്തില്‍ നിന്നും ബലക്ഷമതയുള്ള കെട്ടിടത്തിലേക്ക് പ്രസവ വാര്‍ഡും പ്രസവ മുറിയും മാറ്റാന്‍ തീരുമാനം കൈകൊണ്ടത്. എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും ഇക്കാര്യത്തില്‍ വേണ്ടുന്ന തുടര്‍ നടപടികള്‍ ഇഴയുന്നുവെന്നാണ് ആക്ഷേപം. അതേ സമയം ഇതുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുന്നുവെന്നും വൈകാതെ പ്രശ്ന പരിഹാരം ഉണ്ടാകുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.