പ്രമാടം: കോൺഗ്രസ് നേതാവും മുൻ പ്രമാടം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റും ആയിരുന്ന ബി. രാജപ്പൻപിള്ളയുടെ അനുസ്മരണവും സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും പ്രമാടത്ത് നടന്നു. മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി UDF സംസ്ഥാന കൺവീനർ അഡ്വ.അടൂർപ്രകാശ് എം പി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് റോബിൻമോൻസി അധ്യക്ഷത വഹിച്ചു.